മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആയിരുന്നു .ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബിൽ ഇടം നേടുന്ന ചിത്രവുമായി മാറി പുലിമുരുകൻ.
ഇപ്പോൾ പുലിമുരുകനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബിൽ 60 മില്യൻ കാഴ്ചക്കാർ തികഞ്ഞിരിക്കുകയാണ് ഇപ്പോൾ. മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത റെക്കോർഡ് ആണ് ഇപ്പോൾ പുലിമുരുകൻ സ്വന്തമാക്കിയത്. ഷേർ കാ ശിക്കാർ എന്ന പേരിലാണ് യൂട്യൂബിൽ പുലിമുരുകൻ ഹിന്ദി റിലീസ് ചെയ്തത്. മോഹൻലാലിന് നോർത്ത് ഇന്ത്യയിൽ വലിയ ഒരു ആരാധക കൂട്ടത്തെ ഉണ്ടാക്കിയെടുക്കാനും ഈ ചിത്രം കൊണ്ട് സാധിച്ചു. ഈ യൂട്യൂബ് വീഡിയോയുടെ കമൻറ് സെക്ഷൻ മുഴുവൻ മോഹൻലാലിനെയും സംവിധായകൻ വൈശാഖിനെയും പുകഴ്ത്തിയുള്ള കമൻറുകൾ ആണ്.