തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടൻ അല്ലു അര്ജുന് കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പ’ റിലീസിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം പ്രീ റിലീസ് ബിസിനസിലൂടെ 250 കോടി നേടി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഒടിടി ഡിജിറ്റല്‍ റൈറ്റ്സുകളിലൂടെ മാത്രമാണ് അണിയറയിൽ തയ്യാറാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന് 250 കോടി ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 200 കോടിക്ക് മുകളില്‍ പ്രീ റിലീസ് വരുമാനം നേടുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന ബഹുമതി കൂടി പുഷ്പ സ്വന്തമാക്കുകയാണ് . ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ റെക്കോഡ് വരുമാനം നേടിയത് വലിയ വിജയം ആയി കണക്കാക്കുന്നു എന്ന് ചിത്രത്തിലെ അണിയറപ്രവർത്തകരും കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് താരങ്ങൾ നൽകുന്നത്. ചിത്രത്തിൽ അല്ലുഅര്‍ജുന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാനയാണ്. ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിൽ ചുവട് വച്ചത് സമാന്തയാണ്. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ഡിസംബര്‍ 17നാണ് പുഷ്പ തിയേറ്ററിലെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാര്‍ ആണ് ചിത്രത്തിൻറെ ട്രെയ്ലറിനും ചിത്രത്തിലെ സമാന്തയുടെ ഐറ്റം സോങ്ങിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് നായകൻ അല്ലു അര്ജുന് അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ സ്വന്തം കാര്യം ഫഹദ് ഫാസില്‍ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷമാണ് ചെയ്യുന്നത്.ചിത്രം പുറത്തിറങ്ങുന്നത് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ്.