കൊറോണ വൈറസ് ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചത് കൊണ്ട് താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത അല്ലുഅർജുനെ മലയാളികൾക്ക് മറക്കാനാവില്ല. താരത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം.
ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ശ്രീമന്തടു, ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത് തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുന്നു. താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന ആരാധകർക്ക് നൽകുന്ന ഇരട്ടിമധുരം കൂടിയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇപ്പോൾ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. രണ്ട് പോസ്റ്ററുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ അദ്ദേഹം കഴിഞ്ഞവർഷം പ്രളയം വന്നപ്പോഴും മലയാളികളെ സഹായിച്ചിരുന്നു.
Welcome to the World of Pushpa Raj, our #Pushpa created by the one and only @aryasukku 💥#HappyBirthdayAlluArjun ❤️
A Rockstar @ThisIsDSP Musical 😎
పుష్ప
പുഷ്പ
புஷ்பா
ಪುಷ್ಪ
पुष्पा@alluarjun @iamRashmika pic.twitter.com/AnVZ5S81DD— Mythri Movie Makers (@MythriOfficial) April 8, 2020
"P U S H P A" Raj@alluarjun #HappyBirthdayAlluArjun
The Most Versatile Actor Of TFI 🙏
#Pushpa pic.twitter.com/QLPUr4Kao4
— Ãryã🔥💛 (@BunnyThanu) April 8, 2020
On his birthday
Two looks are released
Those are the gifts for fans & Ac's
Thanks! @MythriOfficial @alluarjun
Once again happy birthday @alluarjun sir! pic.twitter.com/hWYOH6FNL6— Balaji (@Balaji55151070) April 8, 2020