മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘പുഴു’ ടീസർ പുറത്തിറങ്ങി. സസ്പെൻസ് നിറച്ചാണ് ചിത്രത്തിന്റെ ടീസർ. മമ്മൂട്ടി ഒരു കുട്ടിയെ ഉപദേശിക്കുന്നതും മമ്മൂട്ടിയുടെ ചിത്രത്തിലേക്ക് കളിത്തോക്ക് ഉപയോഗിച്ച് കുട്ടി വെടി വെക്കുന്നതുമാണ് ടീസറിൽ കാണുന്നത്. 39 സെക്കൻഡ് മാത്രമുള്ള ടീസർ സസ്പെൻസ് നിറച്ച് മികച്ച രീതിയിലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
‘വിധേയന് ശേഷം ഒരു ഡാർക്ക് വില്ലനിസം ലോഡിങ്ങ്’ എന്നാണ് ടീസറിന് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ നെഗറ്റീവ് റോൾ ഒരു ഒന്നൊന്നര സംഭവം ആയിരിക്കുമെന്നും ടീസറിൽ അത് വ്യക്തമാക്കി കാണിക്കുന്നുണ്ടെന്നും ഒരാൾ കുറിച്ചു. മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പുഴു’ നവാഗതയായ റത്തീന പി ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദിന്റേതാണ് കഥ. ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ തിരക്കഥയും നിർവഹിക്കുന്നു. ചിത്രത്തിന്റെ നിർമാണം സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ സഹനിർമാണവും വിതരണവും. ഉണ്ടയ്ക്ക് ശേഷം ഹർഷാദ് ആണ് സിനിമയുടെ കഥ. തിരക്കഥയൊരുക്കുന്നത് ഷറഫ്, സുഹാസ്, ഹർഷാദ് എന്നിവർ ചേർന്നാണ്. മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് പുഴുവിൽ.