നവാഗതരായ ബബിത – റിന് ദമ്പതികള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ‘പ്യാലി’ യുടെ ട്രയ്ലര്‍ പുറത്തിറങ്ങി. എന്‍ എഫ് വര്‍ഗ്ഗിസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ അനശ്വര നടന് എന്‍ എഫ് വര്‍ഗ്ഗിസ്സിന്റെ മകള്‍ സോഫിയ വര്‍ഗ്ഗിസ് നിര്‍മ്മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘പ്യാലി’ക്കുണ്ട്.
അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മ്മയാണ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും അഭിനയ സാധ്യതകളുള്ളതുമായ ‘പ്യാലി’യുടെ വേഷം ചെയ്യുന്നത്. പ്യാലിയുടെ സഹോദരനായ 14 വയസ്സുകാരനായി എത്തുന്നത് ജോര്‍ജ് ജേക്കബ് എന്ന നവഗതപ്രതിഭയാണ്. ഒരു ചെറിയ കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നു സംവിധായക ദമ്പതികള്‍ പറയുന്നു. സഹോദര സ്നേഹമാണ് ചിത്രത്തിലൂടെ പറയുവാന്‍ ശ്രമിക്കുന്നത്.
‘വിസാരണെ’, ‘ആടുകളം’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് ‘ആടുകളം മുരുഗദാസും’ ‘പ്യാലി’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ മലയാളത്തിലെ ഒരു സൂപ്പര്‍താരവും ചിത്രത്തില്‍ എത്തുന്നുണ്ട്.
‘ടേക്ക് ഓഫ്’ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമനാണ് ‘പ്യാലി’യുടെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിച്ച ‘ജല്ലിക്കട്ട്’ എന്ന ചിത്രത്തിന് വേണ്ടി സംഗീതവും സൗണ്ട് ഡിസൈനും ചെയ്ത പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമാണ് കലയ്ക്കും സംഗീതത്തിനും സൗണ്ട് ഡിസൈനിങിനും അതീവ പ്രാധാന്യമുള്ള ‘പ്യാലി’യുടെ സംഗീതവും സൗണ്ട് ഡിസൈനും ഒരുക്കുന്നത്.
തമിഴിലെ പ്രശസ്ത ഛായാഗ്രാഹകന്‍ വെട്രിയുടെ ശിക്ഷ്യന് ജിജു സണ്ണി ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ്- ദീപുജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന് മോഹന്‍, കോസ്റ്റ്യും- സിജി തോമസ്, പ്രൊജക്റ്റ് ഡിസൈനെര്‍- ഗീവര്‍ തമ്പി എന്നിവരാണ്.
തികഞ്ഞ സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘പ്യാലി’. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്കു മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സായിരിക്കും ചിത്രം നല്‍കുക എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.