ഈ വർഷം ഇതുവരെ മൂന്ന് സൂപ്പർ ഹിറ്റുകളുമായി ബോക്സ് ഓഫീസിൽ നിറഞ്ഞുനിൽക്കുകയാണ് യുവതാരം ടോവിനോ തോമസ് .മോഹൻലാൽ നായകനായി എത്തിയ ലൂസിഫറും നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെയുമാണ് ടോവിനോയുടെ ഈ വർഷം റിലീസിനെത്തിയ ചിത്രങ്ങൾ. രണ്ടും ബോക്സോഫീസിൽ വലിയ വിജയങ്ങളായിരുന്നു.ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ടോവിനോ തോമസ് മികച്ച വേഷത്തിൽ എത്തിയിരുന്നു. ഈ ചിത്രവും വലിയ ഹിറ്റായി നീങ്ങുകയാണ് ഇപ്പോൾ
ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.പള്ളിച്ചട്ടമ്പി എന്നാണ് ചിത്രത്തിന്റെ പേര്.ക്വീൻ എന്ന ചിത്രം സംവിധാനം ചെയ്ത ഡിജോ ജോസ് ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത് സുരേഷ് ബാബു ചിത്രത്തിന് തിരക്കഥ രചിക്കുന്നു.ജെക്സ് ബിജോയ് സംഗീതം നൽകുന്ന ചിത്രത്തിന് സുജിത് സാരംഗ് ആണ് ക്യാമറ ചലിപ്പിക്കുന്നത്.അടുത്ത വർഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.