ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ. സൈബർ ആക്രമണങ്ങൾ നേരിട്ടല്ലെങ്കിലും അതിലൊന്നും തളരാതെ വളരെ ബുദ്ധിപൂർവ്വം പ്രതികരിച്ചിരുന്നു സാനിയ. ക്വീനിലെ തന്റെ പെർഫോമൻസ് കണ്ടിട്ട് നിരവധി വ്യക്തികൾ അഭിനന്ദിച്ചെങ്കിലും ഇനിയും നന്നാക്കാമായിരുന്നു എന്ന് തനിക്ക് ചില സീനുകളിൽ തോന്നിയിട്ടുണ്ടെന്ന് സാനിയ പറയുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരം എന്ത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് എന്നും വെളിപ്പെടുത്തിയിരുന്നു.