മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി സംവിധായകനാകുന്നു.കുഞ്ഞെൽദോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്കിൽ കൂടിയായിരുന്നു. ചിത്രത്തിന് പ്രഖ്യാപനം നടത്തിയത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്. ടോവിനോ നായകനായെത്തുന്ന കൽക്കി എന്ന ചിത്രവും നിർമ്മിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസ് ആണ്. ആദ്യാവസാനം ഹ്യുമറുമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കമ്പ്ലീറ്റ് എന്റർടൈനർ ആയിരിക്കും ചിത്രമെന്ന് മാത്തുക്കുട്ടി പറഞ്ഞു.