മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം റബേക്ക സന്തോഷ് വിവാഹിതയാകുന്നു. സംവിധായകനായ ശ്രീജിത്ത് വിജയനാണ് വരന്. കസ്തൂരിമാന്‍ സീരിയലിലെ വക്കീലായ കാവ്യ എന്ന കഥാപാത്രമാണ് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ബാലതാരമായി സീരിയലുകളിലും സിനിമകളിലും നിറസാന്നിധ്യമായ നടിയാണ് റെബേക്ക സന്തോഷ്.
താരത്തിന്റെ മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റെബേക്കക്ക് ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ശ്രീജിത്തുമായി പ്രണയത്തിലാണെന്ന് റബേക്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളായി തുടങ്ങിയ പ്രണയമായതുകൊണ്ട് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്ക്കും അറിയാമെന്ന് റബേക്ക പറഞ്ഞിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് റബേക്ക. കുഞ്ഞിക്കൂനന് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെന്നുന്നത്. തിരുവമ്പാടി തമ്പാന്, ടേക്ക് ഓഫ്, ഒരു സിനിമാക്കാരന്, മിന്നാമിനുങ്ങ് എന്നിവയാണ് റബേക്ക അഭിനയിച്ച സിനിമകള്‍.
View this post on Instagram