കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് റബേക്ക സന്തോഷ്. കാവ്യ എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. റബേക്ക അടുത്തിടെ തന്റെ കാമുകന് ഒപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ റബേക്കയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. മുഖത്ത് യാതൊരു മേയ്ക്കപ്പും ഇല്ലാതെ സ്റ്റൈലിഷ് ബൈക്കുകളിൽ ഒന്നായ ഡോമിനോറിന് അടുത്ത് ഒരു കറുപ്പ് കളർ കുർത്തയും ധരിച്ച് മൊട്ടുവെന്ന വളർത്തു നായക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ കാലമായതിനാൽ താരങ്ങളടക്കം എല്ലാവരും വീട്ടിൽ തന്നെയാണ്.
താരങ്ങൾ തങ്ങളുടെ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയകളിൽ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു കൊണ്ടാണ്. എന്നാൽ എല്ലാ ചിത്രങ്ങളിലും മാസ്ക് ധരിക്കാത്തതിനെപ്പറ്റി കമന്റുകൾ വരാറുണ്ട്. എന്നാൽ റബേക്ക മാസ്കിന്റെ കാര്യം മറന്നില്ല. വസ്ത്രത്തിന് ചേരുന്ന ഒരു മാസ് ആണ് റബേക്ക ധരിച്ചിരിക്കുന്നത്. ഇതിനുമുൻപും താരം തനിക്ക് ഇഷ്ടമുള്ള ബ്ലാക്ക് കളർ ഡ്രെസ്സിൽ നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നു. ആരാധകർ ഫോട്ടോയുടെ താഴെ ‘ബ്യൂട്ടി ഇൻ ബ്ലാക്ക്’ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.