മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന നാരായണൻകുട്ടി. ഈയൊരു സീരിയലിലൂടെ താരം സിനിമയിലേക്കും എത്തി. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. ആ വിവാഹബന്ധം അധികനാൾ നീണ്ടു നിന്നതുമില്ല. ‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രചന സിനിമ പ്രേമികൾക്ക് സുപരിചിതയായത്. ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീട് ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസുകുട്ടി, പുതിയ നിയമം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.
മികച്ചൊരു നർത്തകിയും അവതാരകയും കൂടിയായ രചനയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘വെള്ളത്തില്‍ കിടക്കുമ്പോൾ എങ്ങനെയാണ് ഡാന്‍സ് ചെയ്യാതിരിക്കുക?’ എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാന് – കരീന കപൂര്‍ ചിത്രമായ ‘അശോക’യിലെ ‘സന് സനന’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്. നടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലായി നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മി വീഡിയോയ്ക്ക് കമന്റു ചെയ്തിട്ടുണ്ട്. പൂളില്‍ ഡാന്‍സ് ചെയ്യാനായി താനും കൂടി കൂടിക്കോട്ടേ എന്ന അര്‍ത്ഥത്തില്‍ ‘വരട്ടേ?’ എന്നാണ് ലക്ഷ്മി രചന നാരായണന്‍കുട്ടിയോട് ചോദിക്കുന്നത്.
View this post on Instagram