മലയാളി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് രചന നാരായണൻ കുട്ടിയുടേത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു രചന നാരായണൻകുട്ടി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ശാസ്ത്രീയനൃത്തം, ഓട്ടന്തുള്ളല്, കഥകളി, കഥാപ്രസംഗം എന്നിവയില്‍ സജീവമായി പങ്കെടുത്തിരുന്നു. നാലാം ക്ലാസുമുതല്‍ പത്തുവരെ തൃശ്ശൂര്‍ ജില്ലാ തിലകമായിരുന്നു. യൂണിവേഴ്സിറ്റി കലാതിലകവുമായിരുന്നു. റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്.
രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകൻ ദീപു അന്തിക്കാടാണ്. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പുണ്യാളന് അഗര്‍ബത്തീസ്, ആമേന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ലോക യോഗാദിനത്തിൽ യോഗ ചെയ്യേണ്ടതിന്റെ ആവശ്യങ്ങളും ഇഷ്ടപ്പെട്ട യോഗാസനകളും വെളിപ്പെടുത്തിയിരിക്കുകയാണ് നടി.