മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന നാരായണൻകുട്ടി. ഈയൊരു സീരിയലിലൂടെ താരം സിനിമയിലേക്കും എത്തി. സീരിയലിലും സിനിമയിലും എത്തിയിട്ടും രചന വിവാഹിതരായിരുന്നു എന്ന വാർത്ത ആരും അറിഞ്ഞിരുന്നില്ല. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. രചനയുടെത് പൂർണ്ണമായും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു.
താരത്തിന്റെ വാക്കുകൾ:
അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. പക്ഷെ പല കാരണങ്ങൾ കൊണ്ടും അത് വർക്കൗട്ട് ആയില്ല. എന്ന് വിചാരിച്ച് ഞാൻ തളർന്നിരുന്നില്ല. ഇല്ലെന്ന് മുഴുവനായും പറയാനാകില്ല. ഒരു മൂന്നു മാസമൊക്കെ വലിയ കഷ്ടപ്പാടായിരുന്നു. മാനസികമായി അനുഭവിച്ചത് ആർക്കും പറഞ്ഞാൽ മനസിലാകില്ല. അത്രയധികമായിരുന്നു. പക്ഷെ എനിക്ക് താങ്ങും തണലുമായി എന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒപ്പം തന്നെ ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന സ്കൂളിലെ പ്രിൻസിപ്പൽ ഫാദർ ഷാജു ഇടമനയും.
ഞാൻ കല്യാണ സമയത്തു ജോലി രാജിവച്ചിരുന്നു. അപ്പോൾ ഫാദർ പറഞ്ഞു നീയിങ്ങനെ ഇരിക്കേണ്ട ആളല്ല നീ തിരിച്ചു വരണം. നിനക്കിവിടെ ജോലി ഉണ്ടല്ലോ എന്ന്. അങ്ങനെ അവിടെ വീണ്ടും ജോലിക്ക് കയറി. അങ്ങനെയാണ് ഞാൻ പതിയെ തിരിച്ചുവന്നത്.
2011 ജനുവരിയിലായിരുന്നു രചന നാരയണൻകുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. പിന്നീട് ഒത്തു പോകാൻ കഴിയില്ലെന്ന് വന്നപ്പോൾ 2012 മാർച്ചിൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. ഏറെ ആലോചിച്ച ശേഷമായിരുന്നുവെങ്കിലും, അറിഞ്ഞതെല്ലാം തെറ്റായിരുന്നു രചന നാരയണൻ കുട്ടി പറയുന്നു. ദാമ്പത്യം 19 ദിവസം കൊണ്ട് അവസാനിച്ചു. ശാരീരികമായും മാനസികമായും ഒരുപാട് പീഡനം സഹിച്ചു; ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ ബന്ധം വേർപിരിഞ്ഞു.