മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രചന നാരായണൻകുട്ടി. ഈയൊരു സീരിയലിലൂടെ താരം സിനിമയിലേക്കും എത്തി. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ കുട്ടികളെ പഠിപ്പിക്കണം എന്ന് ആഗ്രഹത്തിലുടെ താരം സ്കൂൾ അധ്യാപികയായി. ഇതേ തുടർന്ന് ബിഎഡ് പഠിച്ചു. അങ്ങനെ ദേവമാത സിഎംഐ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു രചനയുടെ വിവാഹം. ആ വിവാഹബന്ധം അധികനാൾ നീണ്ടു നിന്നതുമില്ല. ‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രചന സിനിമ പ്രേമികൾക്ക് സുപരിചിതയായത്. ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീട് ആമേൻ, പുണ്യാളൻ അഗർബത്തീസ്, തിങ്കൾ മുതൽ വെള്ളിവരെ, ലൈഫ് ഓഫ് ജോസുകുട്ടി, പുതിയ നിയമം തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.
View this post on Instagram
മികച്ചൊരു നർത്തകിയും അവതാരകയും കൂടിയായ രചന സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. നടി കൃഷ്ണപ്രഭക്കൊപ്പമുള്ള ഫോട്ടോസാണ് രചന പങ്ക് വെച്ചിരിക്കുന്നത്. നൃത്തം പോലെ തന്നെ ഏറെ മനോഹരമാണ് ഈ സൗഹൃദമെന്നാണ് രചന കുറിച്ചിരിക്കുന്നത്. മഹിളാരത്നം മാഗസിന് വേണ്ടി ചിത്രങ്ങൾ പകർത്തിയത് ആനന്ദ് കോവളമാണ്.
View this post on Instagram
മിനിസ്ക്രീനിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് കൃഷ്ണപ്രഭയുടേത്. പ്രൊഫഷണൽ നർത്തകി കൂടിയായ കൃഷ്ണപ്രഭ മോഹൻലാൽ ചിത്രമായ മാടമ്പിയിലൂടെയാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. ദൃശ്യം 2വിലെ മേരി എന്ന കഥാപാത്രത്തിലൂടെ ഈ അടുത്ത് കൃഷ്ണപ്രഭ ഏറെ കൈയ്യടി നേടിയിരുന്നു.
View this post on Instagram