ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടി രചന നാരായണൻകുട്ടി കേന്ദ്രകഥാപാത്രമായി എത്തിയ വഴുതന എന്ന ഹ്രസ്വചിത്രമാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ പ്രേക്ഷകർ ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സസ്പെൻസ് പൊളിച്ചു കൊണ്ട് മുഴുവൻ ചിത്രം ഉടൻ തന്നെ യൂട്യൂബിൽ എത്തുകയുണ്ടായി. ചിത്രത്തെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങളിൽ താൻ ഏറെ സന്തോഷവതിയാണെന്നും മോഹൻലാൽ തന്നെ വിളിച്ച് അഭിനന്ദിച്ചു എന്നും അത് വളരെ സന്തോഷം തന്നു എന്നും താരം പറയുന്നു.
റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനായി പ്രവർത്തിച്ച അലക്സ് എന്ന വ്യക്തിയാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം വർക്കല തയ്യാറാക്കിയ സ്ക്രിപ്റ്റാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചതെന്ന് താരം പറയുന്നു. നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖവും ദ്വയാർഥപരമായ രീതിയിലുള്ള ചിന്തകളുമുണ്ടെന്നും എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക എന്നും താരം പറയുന്നു. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോൾ തോന്നും. ഒരു ദിവസം കൊണ്ടാണ് ഇത് ചിത്രീകരിച്ചത്. ടിനിടോം തന്നെ വിളിക്കുകയും പിന്നീട് ഫോൺ മോഹൻലാലിന് കൈമാറുകയും ആണ് ചെയ്തത്. എന്തായാലും മുഴുവൻ ചിത്രം കാണുന്നുണ്ട് എന്ന് ലാലേട്ടൻ പറഞ്ഞതായും രചന പറയുന്നു.