പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹം കഴിഞ്ഞു. മിന്നുകെട്ടിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഫെബ്രുവരിയിലായിരുന്നു റേച്ചലിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം. റൂബന്‍ ബിജി തോമസാണ് റേച്ചലിന്റെ പ്രതിശ്രുത വരനെന്നും പേളി അറിയിച്ചിരുന്നു.
നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പേളി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിവാഹം ജൂലൈയിലുണ്ടാവുമെന്ന് പേളി അറിയിച്ചിരുന്നെങ്കിലും തീയതി എന്നാണെന്ന് പറഞ്ഞിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പേളിയും സഹോദരി റേച്ചലും വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പങ്കു വയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിവാഹതീയതി കൃത്യമായി അറിയിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു എന്നാണു കരുതുന്നത്.
പേളി മാണിയെ പോലെ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചല്‍ മാണിയും. ഫാഷന്‍ ഡിസൈനര്‍ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.