വിവാഹത്തിനൊരുങ്ങി നടി പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണി. വിവാഹ നിശ്ചയം കഴിഞ്ഞു. റൂബെന്‍ ബിജി തോമസ് ആണ് വരന്. കൊച്ചിയിലെ ഇവന്റ് സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
പേളിയും ഭര്‍ത്താവ് ശ്രീനിഷുമാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളിലും വിഡിയോകളിലും നിറഞ്ഞുനില്ക്കുന്നത്. ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തമാണ് ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. നടി അമല പോളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പേളിയുമൊത്തുള്ള അമലയുടെ ചിത്രവും ഏറെ വൈറലായിക്കഴിഞ്ഞു.
View this post on Instagram