മലയാള സിനിമയില്‍ കുറച്ചു മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും നടി രാധയെ മലയാളികള്‍ മറക്കാനിടയില്ല. നടി അംബികയുടെ സഹോദരി കൂടിയാണ് രാധ. ഇപ്പോഴിതാ രാധയുടെ കേരള സ്റ്റൈല്‍ വീട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്റീരിയറില്‍ കേരളസ്റ്റൈലിലുള്ള വുഡ് വര്‍ക്കുകളും മ്യൂറല്‍ പെയിന്റുകളും നടുമുറ്റവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ വീടിന്റെ ഡിസൈന്‍.
അലൈഗള്‍ ഒയ്വതില്ലൈ എന്ന ചിത്രത്തിലൂടെയായിരുന്നു രാധയുടെ അരങ്ങേറ്റം. ഭാരതി രാജ സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലെ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം ശ്രദ്ധേയമായ സിനിമകള്‍ അവതരിപ്പിച്ച രാധയുടെ ഇരകള്‍, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോര്‍ച്ചറി എന്നീ മലയാളം സിനിമകളും ശ്രദ്ധേയമായിരുന്നു.
View this post on Instagram
കോവളത്തും മുംബൈയിലുമൊക്കെയായി റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന രാജശേഖരന്‍നായര്‍ ആണ് രാധയുടെ ഭര്‍ത്താവ്. മക്കളായ കാര്‍ത്തിക, തുളസി എന്നിവരും അഭിനയരംഗത്തുണ്ട്. വിഘ്നേഷ് എന്നൊരു മകനും ഇവര്‍ക്കുണ്ട്.
തമിഴില്‍ ജോഷ്, കോ എന്നീ ചിത്രങ്ങളിലും മലയാളത്തില്‍ ‘മകരമഞ്ഞി’ലും അഭിനയിച്ചിരുന്നു. മണിരത്നം ചിത്രം ‘കടല്‍’ ആയിരുന്നു തുളസി നായരുടെ ആദ്യചിത്രം. തമിഴില്‍ യാന്‍ എന്ന ചിത്രത്തിലും തുളസി അഭിനയിച്ചിരുന്നു.