പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ‘രാധേ ശ്യാം’ മാർച്ച് 11ന് റിലീസ് ആകുന്നു. പ്രഭാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 14ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, കോവിഡ പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്ഡെ എത്തുന്നത്. രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ തന്നെ രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു.
ജനനം മുതൽ മരണം വരെ തന്റെ ജീവിതത്തിൽ എന്തെല്ലാം നടക്കുമെന്ന് അറിയാമെന്ന് ഹസ്തരേഖാ വിദഗ്ദൻ. എന്നാൽ, അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു ദുരന്തം. അതാണ് ഈ ചിത്രത്തിൽ പ്രധാനമായി പറയുന്നത്. അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികളും. വിധിയെ എതിർത്ത് പ്രേമത്തിന് ജയിക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ശബ്ദ രൂപകല്പന റസൂല്‍ പൂക്കുട്ടിയും നൃത്തം വൈഭവിയും കോസ്റ്റ്യൂം ഡിസൈനര്‍ തോട്ട വിജയഭാസ്കർ, ഇഖ ലഖാനി എന്നിവരുമാണ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുക.
View this post on Instagram