ചക്കപ്പഴം’ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റാഫി. ടിക് ടോക് വീഡിയോകളിലൂടെയും ഇന്‍സ്റ്റാ വീഡിയോകളികളുടെയുമാണ് റാഫി ശ്രദ്ധേയനായത്. തുടര്‍ന്ന് റാഫി വെബ് സീരീസുകളിലും സീരിയലുകളിലും അഭിനയിച്ചു.
ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്,സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, ലക്ഷ്മി ഉണ്ണികൃഷ്ണന് തുടങ്ങിയ ഒരു വലിയ താരനിര ഒന്നിച്ച ചക്കപ്പഴത്തില്‍ റാഫിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റാഫി വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്.
മഹീനയയെയാണ് റാഫി വിവാഹം കഴിക്കുന്നത്. മഹീനയും ടിക് ടോക്, ഇന്‍സ്റ്റ വീഡിയോകളിലൂടെ ശ്രദ്ധേയയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഇരുവരും പരിചിതരായത്. റാഫിയുടെ ജന്മദിനത്തില് ആയിരുന്നു വിവാഹ നിശ്ചയം.