ഒരുകാലത്ത് മലയാള സിനിമ ഭരിച്ച ജനപ്രിയ നായകന്മാരിൽ ഒരാളാണ് റഹ്മാൻ. ഇപ്പോൾ മണി രത്നം ഒരുക്കുന്ന പൊന്നിയില്‍ സെല്വന് എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആണ് റഹ്മാന് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഗംഭീര മേക് ഓവറില്‍ എത്തുന്ന താരം അതിനു വേണ്ടി ജിമ്മില്‍ കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ ജിം വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കു വെച്ച് കൊണ്ട് റഹ്മാന് കുറിച്ച വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. തൻറെ പുതിയ വർക്കൗട്ട് ചിത്രത്തിനൊപ്പം ഒരു ചെറിയ കുറിപ്പും റഹ്മാൻ പങ്കുവയ്ക്കുന്നുണ്ട്.
എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി. ഇങ്ങനെയാണ് റഹ്മാൻ കുറിച്ചത്.
റഹ്മാൻ തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു. എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ ഇടവേള വന്നു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങൾ പുറത്തുവന്നു. ഇവയിലേറെയും സൂപ്പർ ഹിറ്റുകളായിരുന്നു.