ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വച്ച് താരങ്ങളടക്കം എല്ലാവരും സ്വന്തം വീടുകളിൽ ആയിരിക്കുന്നു. വീട്ടിലിരുന്ന് ജോലികൾ ചെയ്യുന്ന ബിജു മേനോന്റെയും മകന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംയുക്തയും ജോലി ചെയ്യുന്ന മകന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് നവ്യാനായരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ വീട്ടിൽ ജോലിക്കുണ്ടായിരുന്നു ആളുകളെ എല്ലാം അവരുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടതിനുശേഷം വീട്ടുജോലികൾ ചെയ്യുന്ന റഹ്മാനെയാണ് കാണുവാൻ സാധിക്കുന്നത്.
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനെപ്പറ്റി ആണ് അദ്ദേഹത്തിന് പറയുവാനുള്ളത്. പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടും ആളുകൾ പുറത്തിറങ്ങുന്നത് കാണുമ്പോൾ സങ്കടവും ദേഷ്യവും വരുന്നുണ്ടെന്നും നാം വീട്ടിൽ ആയിരിക്കുമ്പോൾ ഓരോരുത്തരുടെയും ജീവനാണ് രക്ഷിക്കുന്നത് എന്നും താരം പറയുന്നു. വീട്ടുജോലികൾ മുഴുവനും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ചെയ്യുന്നതെന്നും ലോക് ഡൗൺ കാലം തന്നെ സംബന്ധിച്ചിടത്തോളം ഒരു പഠനകാലം ആണെന്നും റഹ്മാൻ പറയുന്നു. സ്കെച്ചിങ്, ഫോട്ടോഷോപ് എന്നിവ ഓൺലൈനിലൂടെ റഹ്മാൻ പഠിക്കുന്നുണ്ട്