അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. പൊതുബോധത്തിന് മുകളില്‍ നിതീബോധം നേടിയ വിജയമാണ് ദിലീപിന് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇത് ദിലീപിന്റെ വിജയം മാത്രമല്ല, നിയമം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും വിജയമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പൊതുബോധത്തിന്റെ പേരില്‍ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുകയാണ്. പൊലീസും പ്രോസിക്യൂഷനും മാധ്യമങ്ങളും ദിലീപിനെ വേട്ടയാടി. കോടതി വിധിയോടെ അവര്‍ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ദിലീപ് നിരപരാധിയാണെന്ന് കോടതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി ദിലീപ് അടുത്തെത്തിയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താനുള്‍പ്പെടെ എല്ലാവരും നടിക്കൊപ്പം തന്നെയാണ്. അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കുക തന്നെ വേണം. കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാത്ത ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ജാമ്യമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.