കേരള ജനത ഒരു പ്രളയകാലം കൂടി നേരിടുമ്പോൾ പ്രളയ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അലട്ടിയ വയനാട്ടിലേക്ക് എംപി ഓഫീസ് മുഖേന 50 ടണ്‍ അരിയുള്‍പ്പെടെ ഭക്ഷ്യവസ്തുക്കളും മറ്റ് സാമഗ്രികളും രാഹുൽഗാന്ധി എത്തിച്ചു. കവളപ്പാറ ദുരന്തത്തിന് ഇരയായവര്‍ കഴിയുന്ന പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപ് രാഹുൽ ഗാന്ധി സന്ദർശിച്ചു.
ദുരിതബാധിത പ്രദേശങ്ങളില്‍ രണ്ടുദിവസം ചിലവഴിച്ചതിനുശേഷം വയനാട് എംപി നല്കിയ നിര്‍ദേശ പ്രകാരമാണ് അടിയന്തിര സഹായം എത്തിയിരിക്കുന്നത്. മൂന്ന് ഘട്ടത്തിലായി എത്തിച്ച സഹായത്തിൽ ആദ്യഘട്ടത്തിൽ പുതപ്പ്, പായ എന്നിവയും രണ്ടാം ഘട്ടത്തിൽ 10,000 കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി അടങ്ങുന്ന കിറ്റും, മൂന്നാം ഘട്ടത്തിൽ വീട് ശുചിയാക്കുന്നതിനുള്ള സാധനങ്ങളും ആണ് എത്തിക്കുക. ഈ മാസം അവസാനത്തോടെ രാഹുൽ ഗാന്ധി ദുരിതബാധിത പ്രദേശങ്ങൾ ഒന്നുകൂടി സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
I left Wayanad with nothing but pride for the people I represent.
The display of bravery and dignity in the face of immense tragedy is truly humbling.
It is such an honour and pleasure to be your MP.
Thank you Kerala. pic.twitter.com/PVwmUAFboZ
— Rahul Gandhi (@RahulGandhi) August 13, 2019