സുരേഷ് കുമാർ റെയ്ന ഉത്തർ പ്രദേശിൽനിന്നുള്ള ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1986 നവംബർ 27-ന് ഖാസിയാബാദിൽ ജനിച്ചു. 2005 ജൂലൈ മുതൽ ദേശീയ ഏകദിന ടീമിൽ അംഗമാണ്. 2006ന്റെ ആദ്യം മുതൽ തന്നെ ടെസ്റ്റ് ടീമിൽ അംഗമാണെങ്കിലും 2010-ൽ ശ്രിലന്ക്കെതിരായിരുന്നു അരങ്ങേറ്റം.ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും ശതകം കുറിച്ച ഒരേയൊരു ഇന്ത്യക്കാരനാണ് സുരേഷ് റെയ്ന. ആഭ്യന്തര ക്രിക്കറ്റിലെ രഞ്ചി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടിയും ദുലീപ് ട്രോഫിയിൽ മധ്യ മേഖലക്ക് വേണ്ടിയും കളിക്കുന്നു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ റെയ്ന അവശ്യമുള്ളപ്പോൾ ഉപകരിക്കുന്ന ബൗളറുമാണ്.അദ്ദേഹം ഐ പി എൽ ടീം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ വൈസ് ക്യപ്ടനുമാണ്
സുരേഷ് റെയ്നയുടെ ജീവിതം സിനിമായക്കുകയാണെങ്കിൽ ആരെ നായകനാക്കണം എന്ന ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് റെയ്ന ഇപ്പോൾ. ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ നായകനായാൽ നന്നാകും എന്ന അഭിപ്രായമാണ് സുരേഷ് റെയ്ന പങ്കുവെച്ചത്. ചോദ്യം ചോദിച്ച വ്യക്തിയോട് നിങ്ങൾ ആരെയെങ്കിലും ഉദ്ദേശിക്കുണ്ടോ എന്നും റെയ്ന ചോദിക്കുന്നുണ്ട്. താരത്തിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ദുൽഖറിന്റെ ആരാധകർ ഇപ്പോൾ.
Ok I think Dulquer Salmaan or Shahid Kapoor .. what do you suggest
— Suresh Raina🇮🇳 (@ImRaina) June 13, 2020