ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ പേരില്‍ 38.5 കോടിയുടെ സ്വത്തുക്കള്‍ എഴുതിവച്ച് ഭര്‍ത്താവ് രാജ് കുന്ദ്ര. മുംബൈ ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്ളാറ്റുകളും ബേസുമെന്റുമാണ് ശില്പുടെ പേരില്‍ എഴുതിവച്ചത്. ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുക്കളാണിവയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 24 രജിസ്ട്രേഷന് നടന്നതായാണ് വിവരം. 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.
നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായിരുന്ന രാജ് കുന്ദ്ര ആറ് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. 2021 ജൂലൈയിലാണ് അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്.
2009 നവംബര്‍ 22 നായിരുന്നു ബ്രിട്ടീഷ് വ്യവസായി രാജ്കുന്ദ്രയുമായുള്ള ശില്പ ഷെട്ടിയുടെ വിവാഹം. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.