സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് കണ്ട് മുഖ്യമന്ത്രിയുടെ കൊറോണ റിലീഫ് ഫണ്ടിലേക്ക് അമ്പത് ലക്ഷം രൂപ നല്കി. ഈ സാഹചര്യത്തില്‍ ജീവന് രക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഈ സംഭാവന സഹായിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനെ ചെറുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം മഹാമാരിയെ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചലച്ചിത്ര താരങ്ങളായ സൂര്യ, കാര്‍ത്തി, വിക്രം, അജിത് തുടങ്ങിയവരും നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
തമിഴ്നാട്ടില്‍ 33,181 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 17,670 ആയതായാണ് റിപ്പോര്‍ട്ട്.