രാജസേനൻ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. കൗമുദി ടി വി ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ജയറാമിനെ പറ്റി തുറന്നു പറയുകയാണ് രാജസേനൻ. മറ്റ് താരങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ദിലീപിന് ഉണ്ടെന്നും ആ സവിശേഷത മമ്മൂട്ടിയും മോഹൻലാലും പഠിച്ചത് ദിലീപിൽ നിന്നും ആണെന്നും അദ്ദേഹം തുറന്നു പറയുന്നു. എന്നാൽ ദിലീപിനെ അനുകരിക്കാൻ നോക്കിയതാണ് ജയറാമിന് പറ്റിയ പാര എന്നും അദ്ദേഹം പറയുന്നുണ്ട്.
ദിലീപിന് മാത്രമുള്ള സവിശേഷതയായി അദ്ദേഹം എടുത്തു പറയുന്നത് മാർക്കറ്റിങ് ആണ്.അദ്ദേഹത്തിന്റെ വാക്കുകളിൽ സെൽഫ് മാർക്കറ്റിംഗ് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ പലരും പഠിച്ചത് ദിലീപിൽ നിന്നും ആണ്. പക്ഷേ അത് കണ്ട് ജയറാം കാണിക്കാൻ തുടങ്ങിയപ്പോൾ അത് ഒരു അബദ്ധം ആയി മാറി. കാരണം ദിലീപിന് സിനിമയുടെ മാർക്കറ്റിങ്ങിനെ പറ്റി ശക്തമായ ഒരു അറിവുണ്ട്.ദിലീപിന്റെ ചില സിനിമകൾ മോശമാണെങ്കിൽ കൂടി അദ്ദേഹം അത് മാർക്കറ്റ് ചെയ്ത് എടുക്കുമെന്ന് രാജസേനൻ പറയുന്നു.