പലതരത്തിലുള്ള വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ ആളാണ് രജത് കുമാര്‍. അധ്യാപകന് കൂടിയാണ് രജത് കുമാര്‍. ബിഗ് ബോസ് സീസണ് 2ലും രജത് കുമാര്‍ എത്തിയിരുന്നു. ബിഗ് ബോസിന് ശേഷം അദ്ദേഹത്തിന് ചില സിനിമകളില്‍ നിന്നും ഓഫര്‍ കിട്ടിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
അതേ സമയം ഓഫറുകളെല്ലാം മുടങ്ങി പോയത് ആരോ മുട്ടയില്‍ കൂടോത്രം ചെയ്തത് കൊണ്ടാണെന്നാണ് രജത് കുമാര്‍ പറയുന്നത്. ഗായിക അമൃതയുമൊത്തുള്ള വീഡിയോ ചാറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ‘പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ എന്നാണ് രജത് കുമാര്‍ പറഞ്ഞത്.
കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള് എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള് തന്നെയായിരിക്കും. അതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറഞ്ഞു.