രാജിനി ചാണ്ടി പ്രേക്ഷകര്‍ക്കു മുമ്പിലേക്കെത്തുന്നത് ഒരു മുത്തശ്ശി ഗദ’ എന്ന സിനിമയിലൂടെയാണ്. മുത്തശ്ശി ഗദയിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ രാജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ കഴിഞ്ഞ തവണ എറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി.
ഇപ്പോഴിതാ രാജിനിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടിയുടെ കിടിലന്‍ മേക്കോവര്‍.
രാജിനി ചാണ്ടിയുടെതായി വന്ന നാല് സ്റ്റൈലന്‍ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ചിത്രങ്ങള്‍ക്ക് പിന്നാലെ കമന്റുകളുമായി ബിഗ് ബോസ് സഹതാരങ്ങളും എത്തിയിരുന്നു. ആര്യ, എലീന പടിക്കല്‍, ആര്‍ജെ രഘു തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയത്.