തമിഴ് സിനിമയിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രദർശനത്തിനെത്തുന്ന ദുൽഖർ സൽമാൻ ചിത്രം എന്ന നിലയിൽ വാർത്താപ്രാധാന്യം നേടിയ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നവാഗതനായ ദേശ്സിങ് പെരിയസാമി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ഋതു വർമ്മയാണ് ചിത്രത്തിൽ നായികയായി എത്തിയത്.
ഇപ്പോൾ ചിത്രത്തെ തേടി ഏറെ സന്തോഷമുള്ള ഒരു വാർത്ത എത്തിയിരിക്കുകയാണ്. തലൈവർ രജനികാന്ത് ഇപ്പോൾ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായകൻ ദേശ്സിങ് പെരിയസാമിയെ നേരിട്ട് ഫോൺ വിളിച്ചാണ് രജനികാന്ത് സന്തോഷം രേഖപ്പെടുത്തിയിരുത്. ഇതിന്റെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
Superstar @rajinikanth Phone call conversation with #KannumKannumKollaiyadithaal director @desingh_dp ❤️🔥🔥@dulQuer @riturv @RakshanVJ pic.twitter.com/8JHNR5lt11
— Cinema Ticket (@cinematkt) July 30, 2020