രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടൻ രജനികാന്ത്. ചെന്നൈയിൽ വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുകയാണ് രജനീകാന്ത്. തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രിയായി ഇരിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും തന്റെ പാർട്ടിക്ക് നേതൃത്വം നൽകാനാണ് താൽപ്പര്യമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അപ്പോൾ ആരാണ് മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഇതുവരെ പേരുകളൊന്നും നൽകിയിട്ടില്ലെന്നും ഉത്തരവാദിത്വവും ആത്മാഭിമാനവും ഉള്ള ഒരാളെ കണ്ടെത്തണമെന്നും രജനീകാന്ത് പറഞ്ഞു.
2017 ലെ പുതുവത്സരാഘോഷ വേളയിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ ഇഷ്ടത്തെ പറ്റി തുറന്നു പറഞ്ഞത്. എം.ജി രാമചന്ദ്രൻ (എം.ജി.ആർ), എം കരുണാനിധി, ജെ ജയലളിത എന്നീ സിനിമാ വ്യവസായത്തിലെ പ്രമുഖർ മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ള തമിഴ്നാട്ടിൽ രാഷ്ട്രീയവും സിനിമയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. രാഷ്ട്രീയത്തിൽ തന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കി.