ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച താരമാണ് രജിഷ വിജയൻ. മൂന്നുവർഷത്തിനുള്ളിൽ വ്യത്യസ്തമായ ആറ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറ് ചിത്രങ്ങൾ ചെയ്തുകൊണ്ട് മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. സുശാന്ത് സിങ്ങ് മരണമടഞ്ഞതിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. കുഞ്ചാക്കോ ബോബൻ, ദീപികാ പദുക്കോൺ, രജിഷ വിജയൻ തുടങ്ങിയ താരങ്ങൾ മാനസികാരോഗ്യ വിദഗ്ധരെ കാണുന്നതിന് ലജ്ജിക്കേണ്ട കാര്യമൊന്നുമില്ല എന്ന് അഭിപ്രായപ്പെട്ടു.
“മനസ്സും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണ്”. രജീഷ വിജയൻ പറയുന്നു. മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിനു ലജ്ജിക്കേണ്ട ആവശ്യമില്ലെന്നും താനും അത് ചെയ്തിട്ടുണ്ടെന്നും രജീഷ് വിജയൻ പറയുന്നു.