ധനുഷ് നായകനാകുന്ന തമിഴ് ചിത്രത്തിലേക്ക് രജീഷ വിജയൻ നായികയായെത്തുന്ന് എന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ ഇപ്പോൾ പുറത്തു വരികയാണ്. തമിഴകം കൊത്തിക്കൊണ്ടുപോകുന്ന മലയാളി നടിമാരുടെ ലിസ്റ്റിലേക്ക് രജിഷ വിജയൻ എത്തിച്ചേർന്നേക്കാം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണ്ണൻ എന്ന് പേരുള്ള ചിത്രത്തിൽ രജീഷ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രം നിർമ്മിക്കുന്നത് കലൈപുളി എസ്. തനുവിന്റെ വി. ക്രിയേഷൻസാവും. ജൂണിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ രജീഷ വിജയൻ ഫൈനൽസിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. സ്റ്റാൻഡ് അപ്പ് ആണ് രജിഷയുടെ മറ്റൊരു മലയാളചിത്രം. ആദ്യചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു രജീഷ.