തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി നടി രജിഷ വിജയന്. രവി തേജ നായകനായെത്തുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
View this post on Instagram
ധനുഷ് ചിത്രം കര്‍ണനിലൂടെ രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന എല്ലാം ശരിയാകും, ഫഹദിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ ഒരുക്കുന്ന മലയന്‍കുഞ്ഞ്, കാര്‍ത്തി നായകനായെത്തുന്ന സര്‍ദാര്‍, എന്നിവയാണ് രജിഷ നായികയായെത്തുന്ന പുതിയ ചിത്രങ്ങള്‍.