ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ് ടുവില്‍ ഈ ആഴ്ച്ച നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഞെട്ടിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം എല്ലാം സോഷ്യല്‍ മീഡിയ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകള്‍ക്ക് സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു രണ്ട് ദിവസം മുൻപ് നടന്നത്. കാരണം ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ മനപ്പൂര്‍വം ഉപദ്രവിച്ചു എന്ന പരാതിയില്‍ താരത്തെ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളകു പൊടി തേച്ചു കൊടുക്കുകയാണ് രജിത് ചെയ്തിരുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇപ്പോൾ രജിത്തിനെ തേടി സിനിമയിൽ അവസരം എത്തിയിരിക്കുകയാണ്. സംവിധായകൻ ആലപ്പി അഷ്റഫ് ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്.
ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഡോക്ടർ രജിത് കുമാർ
ബിഗ് ബോസിൽ നിന്നും
ബിഗ് സ്ക്രി നിലേക്ക്Feel flying entertainment ന്റെ Banar ൽ
ആലപ്പി അഷറഫിന്റെ കഥാതിരക്കഥയിൽ
പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ” ക്രേസി ടാസ്ക് ” .
കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മെൻറൽ അസൈലത്തിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ്
കടന്നു പോകുന്നത്.ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടർ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ
ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകൻ.
ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.