ജന പ്രിയ ഷോയായ ബിഗ് ബോസ് സീസണ് ടുവില്‍ ഈ ആഴ്ച്ച നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളിൽ ഞെട്ടിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഡോക്ടര്‍ രജിത് കുമാറിന് ആണ് ഷോയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. താരത്തിന്റെ ഫാന്‍സ് ബലം എല്ലാം സോഷ്യല്‍ മീഡിയ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തെ ഇഷ്ടമുള്ള ആളുകള്‍ക്ക് സങ്കടം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു രണ്ട് ദിവസം മുൻപ് നടന്നത്
കാരണം ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ മനപ്പൂര്‍വം ഉപദ്രവിച്ചു എന്ന പരാതിയില്‍ താരത്തെ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളകു പൊടി തേച്ചു കൊടുക്കുകയാണ് രജിത് ചെയ്തിരുന്നത്.
ചൊവ്വാഴ്ച നടന്ന ഹൈസ്കൂള്‍ കുട്ടികളും അധ്യാപകരും അടങ്ങുന്ന രസകരമായ എപ്പിസോഡിലെ മത്സരാര്‍ത്ഥി ആയിരുന്നു എല്ലാവരും രേഷ്മയുടെ പിറന്നാള്‍ ദിനത്തില്‍ അഭിനന്ദനങ്ങള്‍ നല്‍കുന്നതിനിടെയാണ് അദ്ദേഹം കണ്ണില്‍ മുളക് തേച്ചത്. രജിത്തിനെ കണ്ഫഷന് റൂമില്‍ എത്തിക്കുകയും ശേഷം വിവരങ്ങള്‍ പറയുകയും വീട്ടിലെ നിയമാവലിയ്ക്ക് എതിരാണെന്ന് പറയുകയും താല്‍ക്കാലികമായി ഷോയില്‍ നിന്ന് പുറത്തു ആക്കുകയും ചെയ്തു. ഇതാണ് ആരാധകരെ ഇപ്പോള്‍ ഏറെ അസ്വസ്ഥരാക്കുന്നത്. താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലും ചര്‍ച്ച ഇതുതന്നെയാണ് ഇപ്പോള്‍.
ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം രജിത്തിന്റെ ഈ പെരുമാറ്റം ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമാണ്. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച്, സെക്ഷൻ 324, 323, 325 എന്നിവയിൽ ഉൾപ്പെടുന്ന വിവിധ കുറ്റങ്ങളിൽ രജിത്തിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.