രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് പേട്ട. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള പ്രിത്വിരാജ് പ്രൊഡക്ഷൻസ് സ്വന്തമാക്കിയിരിക്കുകയാണ്.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രയിംസുമായി ചേർന്നാണ് ചിത്രം കേരളത്തിൽ അദ്ദേഹം വിതരണത്തിന് എത്തിക്കുന്നത്.ഏകദേശം 200ൽ പരം സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 9 മണിക്ക് ഫേസ്ബുക്ക് ലൈവിൽ വന്ന പൃഥ്വിരാജ് ഇന്നൊരു സർപ്രൈസ് അന്നൗൻസ്മെന്റ് ഉണ്ടാകുമെന്ന സൂചനയും നൽകിയിരുന്നു.
ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിമ്രാനും തൃഷയും നായികമാര്‍. മലയാളത്തില്‍ നിന്ന് മണികണ്ഠന് ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.
സണ്‍ പിക്ചേഴ്സ് ഫിലിംസിന്റെ ബാനറില്‍ കാർത്തിക്ക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.