നാലു നായകന്മാരെ അണി നിരത്തി രാഗേഷ് ഗോപന് കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ക്വിറ്റ് ഇന്ത്യ ‘. മലര് സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ പ്രമുഖ താര8ങ്ങളായ അനൂപ് മേനോന്, മുരളി ഗോപി,ബൈജു സന്തോഷ്, സംവിധായകന് രഞ്ജിത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഷിബിന്‍ ഫ്രാന്‍സിസ് ആണ് നിര്‍വഹിക്കുന്നത്. സി എ എ, പാവാട, അണ്ടര്‍ വേള്‍ഡ് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ഷിബിന്‍.
ഇഷ്ക് ഫെയിം അന്‍ഷാര്‍ ഷാ ആണ് ചിത്രത്തിന്റെഛായാഗ്രഹണംനിര്വ്വഹിക്കുന്നത്. ചിത്രത്തിലെ മനോഹരങ്ങളായ ഗാനങ്ങള്‍ ഒരുക്കുന്നത് ബി കെ ഹരിനാരായണനും ബിജി പാലും ചേര്‍ന്നാണ്. കല നിര്‍വഹിക്കുന്നത് ബോബന്, മേക്കപ്പ് ആര്‍ട്ടിസ്റ്റായി റോണക്സ് സേവ്യറും വസ്ത്രാലങ്കാരം അരുണ്‍ മനോഹറും നിര്‍വഹിക്കും. ചിത്രത്തിന്റെ സ്റ്റില്‍സ് പകര്‍ത്തുന്നത് നന്ദു. എഡിറ്റര്‍ നൗഫലും ചിത്രത്തിന്റെ പരസ്യക്കല ആനന്ദ് രാജേന്ദ്രനുമാണ്. മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.ലോക്കേഷന്‍ ജയ്പൂര്‍,കാലിഫോര്ണിയഎന്നിവടങ്ങളിലാണ്. ചിത്രത്തെ ക്കുറിച്ചുള്ള കൂടുതല്‍ വിരവങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.