കന്നഡ സൂപ്പർ സ്റ്റാറും പ്രിയ താരവുമായ രക്ഷിത് ഷെട്ടിനായകനാകുന്ന ‘അവൻ ശ്രീമാൻ നാരായണ’യുടെ മലയാളം പതിപ്പിന്റെ ട്രെയിലർ ഇന്നലെ പുറത്ത് വിട്ടിരുന്നു . കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കോമഡി ആക്ഷൻ ജേണറിലാണ് ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ മലയാളത്തിലെ തന്റെ പ്രിയതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി.ഒരു സംശയവും വേണ്ട,മോഹൻലാൽ സർ തന്നെയാണ് എന്റെ പ്രിയനടൻ എന്ന് അദ്ദേഹം പറഞ്ഞു.മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് രക്ഷിത് തന്റെ ഇഷ്ടതാരത്തെ കുറിച്ച് മനസ്സ് തുറന്നത്.
80കാലഘട്ടങ്ങളിൽ കർണാടകയിലെ ‘അമരാവതി’ എന്ന സാങ്കൽപ്പിക നഗരത്തിലെ അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത് . വ്യത്യസ്തമായ കഥാപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കോമഡി ആക്ഷൻ ട്രെയിലറാണ് പുറത്തിറക്കിയിട്ടുള്ളത്. നഷ്ട്ടപ്പെട്ട ഒരു നിധിയ്ക്കായി രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ ഭൂരിഭാഗവും നടന്നത് വടക്കൻ കർണാടക മേഖലയിലാണ്. ആകെ മൊത്തത്തിൽ ഒരു പകിട കളിപോലെയാണ് ചിത്രമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. രക്ഷിത് ഷെട്ടിയോടൊപ്പം ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഡിസംബർ 27 ന് ചിത്രം റിലീസ് ചെയ്യും.
'There is no question..!! #Mohanlal sir is my favourite..!!!'
Kannada actor #RakshitShetty at the #AvaneSrimanNarayana Trailer launch event!@rakshitshetty pic.twitter.com/f8VBuBRc9C
— Mohanlal Fans Club (@MohanlalMFC) November 28, 2019