തെന്നിന്ത്യൻ സുന്ദരി രാകുൽ പ്രീത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. അഭിനയം കൊണ്ടും അഴക് കൊണ്ടും ഏവരെയും കീഴടക്കുന്ന നടി ഇപ്പോൾ പുതിയൊരു ‘റോളിലാണ്’. അജയ് ദേവ്ഗൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. മുംബൈയിലാണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. രാകുൽ പ്രീതിന്റെ വാക്കുകളിലൂടെ…
“ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണവുമായി ഞാൻ മുംബൈയിലാണ്. ഞാൻ ഹൈദരാബാദ് നിന്നുമുള്ളതിനാൽ തന്നെ എല്ലാവരും ചോദിക്കുന്നത് എപ്പോഴാണ് അവർക്ക് ബിരിയാണി കൊണ്ടുവരുന്നത് എന്നാണ്. അതിരാവിലെയോ രാത്രി ഏറെ വൈകിയോയാണ് എപ്പോഴും എന്റെ യാത്ര. അതുകൊണ്ട് തന്നെ ഫ്രഷ് ബിരിയാണി കൊണ്ടുവരുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ ദിവസം എന്റെ ബ്രദർ അമൻ കാണാൻ വന്നപ്പോൾ എല്ലാവർക്കുമുള്ള ഫ്രഷ് ബിരിയാണി എത്തിക്കുവാൻ വേണ്ടിബ്രദറിനോട് പകൽ സമയം യാത്ര ചെയ്യാൻ പറഞ്ഞു.”
5 കിലോ മട്ടൻ ബിരിയാണിക്കൊപ്പം കബാബും മറ്റ് മിട്ടായികളും എല്ലാമായി ഒരു കിടിലൻ ട്രീറ്റ് തന്നെയാണ് രാകുൽ പ്രീത് ലൊക്കേഷനിലെ എല്ലാവർക്കും നൽകിയത്. ഹൈദരാബാദിൽ നിന്ന് തന്നെയുള്ള നടി തബുവിന്റെ വക മട്ടൻ പുലാവ് കൂടിയായപ്പോൾ സംഗതി ജോർ…!