അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.അന്ധാഥുന് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. കീര്‍ത്തി സുരേഷാണ് മികച്ച നടി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്. ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ നേടി.
ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.ഇതിനിടെ തെലുങ്ക് താരം രാം ചരണിന് അവാര്‍ഡ് നിഷേധിച്ചു എന്നാരോപിച്ച് ഇദ്ദേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിക്കുകയാണ് ഇപ്പോൾ.
രംഗസ്ഥലം എന്ന ചിത്രത്തിലെ രം ചരണിന്റെ പ്രകടനം മികച്ചതായിരുന്നെന്നും എന്നാല്‍ ജൂറി ഇത് അവഗണിച്ചെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാത്തതിന് മമ്മൂട്ടി ആരാധകരും രംഗത്ത് എത്തിയിരുന്നു.