ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ തെലുങ്ക് റീമേക്ക് അവകാശം രാംചരൺ സ്വന്തമാക്കിയതായി റിപ്പോർട്ട്. എന്നാൽ റാംചരണോ ചിത്രത്തിന്റെ നിർമാതാക്കളോ ആരും തന്നെ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീൻ പോൾ ലാൽ സംവിധാനം നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ പൃഥ്വിരാജ്, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ്.
ഒരു സൂപ്പർസ്റ്റാറും അയാളുടെ ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷാണ് ചിത്രത്തിന്റെ പ്രമേയം. സൂപ്പർസ്റ്റാർ ഹരീന്ദ്രനായി പൃഥ്വിരാജ് എത്തിയപ്പോൾ സുരാജ് ഹരീന്ദ്രന്റെ ആരാധകന്റെ വേഷത്തിൽ എത്തുന്നു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ രാംചരൺ സ്വന്തമാക്കിയിരുന്നു.