തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് രാംചരണ്‍ തേജ. രാംചരണും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ചെത്തിയ ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ രാംചരണിനെ തേടി ഒരു ആരാധരന്‍ എത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്. പ്രിയ താരത്തെ കാണാന്‍ 264 കിലോമീറ്റര്‍ നടന്നാണ് ആരാധകന് എത്തിയത്.
തെലങ്കാനയിലെ ഗഡ്വാള് സ്വദേശിയായ ജയ് രാജ് ആണ് രാംചരണിന്റെ ആ കടുത്ത ആരാധകന്. താരത്തെ കാണാന്‍ എത്ര ദൂരം സഞ്ചരിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പ്രിയ താരത്തിന് നല്കാന് ജയ് രാജ് ഒരു സമ്മാനവും കരുതിയിരുന്നു. തന്റെ നാട്ടില്‍ വിളഞ്ഞ നെന്മണികള് കൊണ്ട് ഒരുക്കിയ ചിത്രമാണ് താരത്തിന് സമ്മാനം നല്‍കാനായി ജയ് രാജ് കരുതിയത്. ഹൈദരാബാദില്‍ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളായിലായിരുന്നു രാം ചരണ്‍. തന്റെ തിരക്കാലുകള് മാറ്റിവച്ച് താരം ആരാധകനൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. താരത്തിന്റെ ചിത്രത്തിനൊപ്പം തന്റെ വയലില്‍ വിളഞ്ഞ രണ്ട് ചാക്ക് നെന്മണികള് ജയ് രാജ് രാം ചരണിന് നല്കി.
അതേസമയം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് സൂചന.