വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.
ഇപ്പോൾ റാം, ഗൗരി എന്നിവരുടെ സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിസംബർ 20ന് ഉള്ള ഇവരുടെ വിവാഹത്തിന് മുന്നോടിയായുള്ള ഈ ഫോട്ടോഷൂട്ട് ഏറെ അഭിപ്രായങ്ങൾ സ്വന്തമാക്കുകകയാണ് ഐപ്പ്. കടൽത്തീരവും വെള്ളച്ചാട്ടവും പശ്ചാത്തലമാക്കിയാണ് ഷൂട്ട് ഒരുക്കിയിരിക്കുന്നത്. പിനാക്കിൾ ഇവന്റ് പ്ലാനേഴ്സ് ആണ് ഈ മനോഹര നിമിഷങ്ങളെ ക്യാമറയിലാക്കിയത്. സോഷ്യൽ ലോകത്തിന്റെ അഭിന്ദനങ്ങള്‍ ഏറ്റുവാങ്ങി വൈറലായിരിക്കുകയാണ് ഈ സേവ് ദ് ഡേറ്റ് ചിത്രങ്ങൾ
ചിത്രങ്ങൾ കാണാം: