സിനിമകൾ ഓൺലൈൻ റിലീസ് തുടങ്ങിയതോടെ അത് ഏറ്റവും വലിയ രീതിയിൽ തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഒരു സംവിധായകനാണ് രാംഗോപാൽ വർമ്മ. അഡൽറ്റ് ചിത്രങ്ങളായ ക്ലൈമാക്സ്, നേക്കഡ്, പവൻ കല്യാണിനെ കുറിച്ചുള്ള സറ്റയർ മൂവി പവർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ ഓൺലൈൻ റിലീസ് നടത്തിയ രാംഗോപാൽ വർമ്മ ‘ത്രില്ലർ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
My film on him is titled
“ARNAB”
THE NEWS PROSTITUTE
After extensively studying him I mulled on whether the tagline should be The News Pimp or The News Prostitute though both are relevant I finally settled on prostitute for its sound.— Ram Gopal Varma (@RGVzoomin) August 3, 2020
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പേരും അദ്ദേഹം പുറത്ത് വിട്ടിരിക്കുകയാണ്. ബോളിവുഡിനെ ഒന്നടങ്കം കുറ്റവാളികളുടെ സിരാകേന്ദ്രം എന്ന് വിശേഷിപ്പിച്ച അർണാബ് ഗോസ്വാമിയെ കുറിച്ചാണ് സിനിമ. അർണാബ് ദി ന്യൂസ് പ്രോസ്ടിട്യൂറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ന്യൂസ് പിംപ്’ (ന്യൂസ് മാമാ) എന്നിടണോ ‘ന്യൂസ് പ്രോസ്ടിട്യൂറ്റ്’ (ന്യൂസ് വേശ്യ) എന്നിടണോ എന്ന സംശയത്തിലായിരുന്നു താനെന്നും അവസാനം ന്യൂസ് പ്രോസ്ടിട്യൂറ്റ് എന്നുറപ്പിക്കുകയായിരുന്നുവെന്നും രാംഗോപാൽ വർമ ട്വീറ്റ് ചെയ്തു.
Watch Arnab talk about Bollywood pic.twitter.com/j978KZaYYq
— Ram Gopal Varma (@RGVzoomin) August 3, 2020