കൊറോണയുടെ സാമൂഹ്യവ്യാപനം കേരളത്തിൽ കുറക്കുവാൻ രസകരമായ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ കഥാപാത്രം രമണൻ..! തന്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ ഹരിശ്രീ അശോകൻ തന്നെയാണ് ഈ ഐഡിയ പങ്ക് വെച്ചിരിക്കുന്നത്. “സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ… സാറുമാരെ” എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഐഡിയ ഏറ്റെടുത്ത ആരാധകർ രസകരമായ കമന്റുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
അല്ല അറിയാൻ പടില്ലാതൊണ്ട് ചോദിക്കുവാ ഈ പൈസ കൊടുത്തതിനു ശേഷം കൊറോണ വന്നാൽ….?😒
പ്രഖ്യാപിച്ചാൽ മാത്രം മതി… കൊടുക്കണ്ട…. അല്ല…ഞാൻ ആരോടാ ഈ പറയുന്നെ കൊടുക്കാൻ
രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ
2 ലക്ഷം പേർക്ക് ആണ് ഇത് വരെ കൊറോണ വന്നിട്ടുള്ളത് ബാക്കി 3.5 കോടി ആളുകൾ ഉണ്ട് 😁 ഇവിടെ സര്‍ക്കാര്‍ ചെലവിന് വേണ്ടി ചെകിങ് നടത്തി പിരിച്ചോണ്ട് ഇരിക്കുവാണ് 🤣 അപ്പോഴ..
ദാസാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്
നിലവിൽ കൊറോണ ഇല്ലാത്തത്കൊണ്ട് ക്വാറന്റയിനിൽ ഇരിക്കാൻപറ്റില്ല. വരുമെന്ന് പേടിച്ച് പുറത്തേക്ക് ഇറങ്ങാനും പറ്റില്ല..! വേണ്ട അവനാ വാതിക്ക നിന്നോട്ടെ..