സിനിമാ പ്രേമികൾ ആഗ്രഹിച്ചിരുന്ന വാർത്ത ഇതാ എത്തിയിരിക്കുന്നു.ഒടുവിൽ രാമായണം സിനിമയാക്കുന്നു. സിനിമയിൽ ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ, പ്രഭാസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.500കോടി രൂപ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ രാമനെയും സീതയേയും ഹൃത്വികും ദീപികയും അവതരിപ്പിക്കും.ബാഹുബലി താരം പ്രഭാസ് രാവണനാകുമെന്നാണ് റിപോർട്ട്.
ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്.ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം പുറത്ത് ഇറങ്ങും. ദംഗലിന്റെ സംവിധായകൻ നിതേഷ് തിവാരി, തെലുങ്ക് നിർമാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മൽഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകൻ രവി ഉദ്യാവർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകന്റെയോ മറ്റ് അണിയറ പ്രവർത്തകരുടേയോ പേര് പുറത്തുവിട്ടിട്ടില്ല.