പ്രവേശനോത്സവ ദിനത്തില്‍ സ്കൂള്‍ ഓര്‍മ്മകള്‍ പങ്കു വെച്ച് രമേഷ് പിഷാരടി. താന്‍ ആദ്യമായി സ്കൂളില്‍ കൊണ്ടു പോയ ചോറുപാത്രത്തിന്റെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്. തന്റെ സഹോദരങ്ങളും ഉപയോഗിച്ച പാത്രമായതിനാല്‍ ഈ പാത്രത്തിന് തന്നേക്കാള്‍ പ്രായമുണ്ടെന്നാണ് പിഷാരടി പറയുന്നത്. അധ്യാപകരുടെ അധ്വാനം അംഗീകരിക്കേണ്ടതാണെന്നും പിഷാരടി പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.
രമേശ് പിഷാരടിയുടെ വാക്കുകള്‍
എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുന്‍പ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാള്‍ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള് പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍. ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള് നേരുന്നു.
മിമിക്രി വേദികളില്‍ നിന്നും ടെലിവിഷന്‍ ഷോകളുടെ അവതാരകനായി മാറിയ പിഷാരടി പിന്നീട് സംവിധായകനായി കഴിവു തെളിയിച്ചു. ജയറാം, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പഞ്ചവര്‍ണ്ണ തത്തയായിരുന്നു ആദ്യ സിനിമ. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധര്വ്വന് എന്ന സിനിമയും സംവിധാനം ചെയ്തു. രാഷ്ട്രീയത്തിലും സജീവമാണ് പിഷാരടി.