മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ .പഞ്ചവർണ്ണതത്ത എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്തുവച്ച രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ. ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിൽ പിഷാരടിയുടെ ഉറ്റസുഹൃത്ത് ധർമ്മജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നലെ ചിത്രത്തിൻറെ ലൊക്കേഷനിൽ ധർമ്മജൻ ജോയിൻ ചെയ്തു എന്ന ഫേസ്ബുക്ക് പോസ്റ്റിൽ കൂടെ അറിയിച്ചിരിക്കുകയാണ് പിഷാരടി.ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.
”
തിരക്കഥ
———————————————-
ഗാനഗന്ധർവനിൽ അഭിനയിക്കാൻ ധർമ്മു എത്തി………..
ഹാസ്യങ്ങൾ അവതരിപ്പിച്ചതും
പരിഹാസങ്ങളാൽ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ ധർമജനോടയി മമ്മൂക്കയുടെ കമെന്റ് “സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാൻ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല” ഓർമ്മ വച്ച കാലം മുതൽ കാണുന്ന മഹാനടൻ ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോൾ….
ധർമജൻ പറഞ്ഞു “നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാൻ വന്നത് ലാലേട്ടന്റെ ലൊക്കേഷനിൽ നിന്നാണ് ”
പ്രേക്ഷകരും കാലവും ദൈവവും ചേർന്നെഴുതിയ തിരക്കഥ
”
ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായാണ് ഗാനഗന്ധർവ്വൻ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടി ഒരു സ്റ്റേജ് ഗായകനായാണ് എത്തുന്നത്. ചിത്രത്തിൽ പുതുമുഖ താരം വന്ദിതയാണ് നായിക .ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമം. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച പഞ്ചവർണ്ണതത്ത മികച്ച വിജയം കൈവരിച്ചിരുന്നു. ഏറെ കാലത്തിനു ശേഷമുള്ള ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം.